കോട്ടയം: യാക്കോബായ സഭയുടെ കൈവശമുള്ള മണർകാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് സഭയ്ക്ക് വിട്ടുനൽകാൻ കോട്ടയം സബ് കോടതി ഉത്തരവ്. 2017ലെ സുപ്രീംകോടതി വിധി മണർകാട് പള്ളിയ്ക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭാധികൃതർ അറിയിച്ചു. സ്വതന്ത്ര പള്ളിയാണെന്ന യാക്കോബായ സഭയുടെ വാദം കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതി വിധിയ്ക്ക് അനുസൃതമായി തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ തിരഞ്ഞെടുക്കണം.
വിധി സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമാകണമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. 1934ലെ ഭരണഘടന അനുസരിച്ചു പൊതുയോഗം വിളിച്ചുചേർത്തശേഷം പുതിയ ഭരണസമിതിയ്ക്ക് അധികാരം കൈമാറണമെന്നാണ് വിധിയിലെ നിർദേശമെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു.