ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിൽ ഇക്കുറി ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സി.എസ്.കെ) ഒഫീഷ്യൽ പെയിൻ റിലീഫ് പാർട്ണറായി (ഡിജിറ്റൽ) പ്രമുഖ വേദനസംഹാരി മരുന്ന് കമ്പനിയായ അമൃതാഞ്ജൻ. ഐ.പി.എല്ലിന്റെ 13-ാം പതിപ്പിന് ഇന്ന് യു.എ.ഇയിൽ തുടക്കമാകുകയാണ്.
അമൃതാഞ്ജൻ ആദ്യമായാണ് ഇത്തരമൊരു പങ്കാളിത്തത്തിൽ ഏർപ്പെടുന്നതെന്ന് അമൃതാഞ്ജൻ ഹെൽത്ത് കെയർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശംഭു പ്രസാദ് പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സുമായി സഹകരിക്കുന്നത് സന്തോഷകരമാണെന്ന് ഗ്രൂപ്പ് പ്രോഡക്ട് മാനേജർ എ. ശ്രീനാഥ് പറഞ്ഞു.
വേദന ഒഴിവാക്കി അതിവേഗവും ദീർഘനേരവും ആശ്വാസമേകുന്ന, അമൃതാഞ്ജന്റെ യെല്ലോ ബാം, ഹെഡ് റോൾ - ഓൺ, ദ അഡ്വാൻസ്ഡ് ബാക്ക് പെയിൻ പ്ളസ് റോൾ-ഓൺ എന്നിവ വിപണിയിൽ ഏറെ ശ്രദ്ധേയമാണ്.