പാറശാല: ധനുവച്ചപുരത്തെ എസ്.ബി.ഐ എ.ടി.എം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി പാറശാല പൊലീസിന്റെ പിടിയിലായി. എയ്തുകൊണ്ടാൻകാണി ചാമവിള വീട്ടിൽ ലതീഷാണ് (26) അറസ്റ്റിലായത്. ആഗസ്റ്റ് 18ന് പുലർച്ചെ 2നായിരുന്നു സംഭവം. പ്രതി മാസ്ക് ധരിച്ചരുന്നതിനാൾ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സി.സി ടിവി ദൃശ്യങ്ങളിലെ പ്രതിയുടെ വേഷം അടിസ്ഥാനമാക്കി നടത്തിയ തെരച്ചിലിലാണ് ലതീഷിനെ തിരിച്ചറിഞ്ഞത്. പാറശാല എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ രതീഷ് കുമാർ, ഷാഡോ പൊലീസ് ടീമിലെ അംഗങ്ങളായ ഗ്രേഡ് എസ്.ഐ പോൾവിൻ, സി.പി.ഒ പ്രവീൺ, അജിത്ത്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.