തൃക്കാക്കര: ആണോ പെണ്ണോ സ്ഥാനാർത്ഥിയെന്ന് നിശ്ചയം 23,24 തിയതികളിൽ. ജില്ലയിലെ 13 നഗര സഭകളിലേക്കുള്ള വനിതാ, പട്ടികജാതി, പട്ടികവർഗ സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുന്ന നറുക്കെടുപ്പ് എറണാകുളം ടൗൺ ഹാളിലാണ്. 23 ന് നാലും 24 ന് ഒമ്പതും നഗരസഭകളിലേക്കും നറുക്കെടുപ്പ് നടക്കും.കഴിഞ്ഞ തവണ വനിതാ വാർഡായതോടെ മത്സരിക്കാൻ കഴിയാതെ വന്ന പല പ്രമുഖർക്കും നറുക്കെടുപ്പ് കഴിയുന്നതുവരെ ഇക്കുറിയും നെഞ്ചിൽ തീയാണ്. ഇവരിൽ പലരും വാർഡുകളിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇക്കുറി പട്ടികജാതി സംവരണ വാർഡാകുമോയെന്ന ആശങ്കയും ഇവരിലുണ്ട്. 50 ശതമാനമാണ് വനിതാ സംവരണം. എല്ലാ തിരഞ്ഞെടുപ്പിനും നറുക്കെടുപ്പിലൂടെയാണ് വനിതാ സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുക.
നറുക്കെടുപ്പ് വിവരങ്ങൾ
സെപ്തംബർ 23
ആലുവ - 02.30
അങ്കമാലി - 03.15
ഏലൂർ - 04.00
കളമശേരി - 04.15
സെപ്തംബർ 24
കൂത്താട്ടുകുളം - 10.00
കോതമംഗലം - 10.45
മരട് - 11.30
മുവാറ്റുപുഴ - 12.15
നോർത്ത് പറവൂർ - 02.00
പെരുമ്പാവൂർ - 02.45
പിറവം - 03.30
തൃക്കാക്കര - 04.15
തൃപ്പുണിത്തുറ - 05.00