ഓയൂർ:പൂയപ്പള്ളി കാറ്റാടിയിൽ പെട്ടിക്കടയിൽ വിൽപനയ്ക്കായി വച്ചിരുന്ന ഏഴ് ലിറ്റർ വിദേശമദ്യവുമായി വയോധികനെ പൂയപ്പള്ളി പൊലീസ് പിടികൂടി. കാറ്റാടി രാജി ഭവനിൽ രാമചന്ദ്രനെ(73) യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യചില്ലറ വില്പനശാലശാലയിൽ നിന്നും മദ്യം വാങ്ങി വിൽപ്പന നടത്തുന്നതായി കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന് മുൻവശത്തുള്ള പെട്ടിക്കടയിൽ നിന്നും മദ്യം പിടികൂടിയത്.റെയ്ഡിൽ എസ്.ഐ രാജൻ ബാബു, എ.എസ്.ഐമാരായ ഷാജി, അനിൽ, ഗോപൻ, എസ്.ഡി.പി ഒ.സന്തോഷ് എന്നിവർ പങ്കെടുത്തു.