SignIn
Kerala Kaumudi Online
Wednesday, 28 October 2020 11.47 PM IST

റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിനെ ഉടൻ അറസ്റ്റ് ചെയ്യണം, നടിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും ആക്ഷൻ കൗൺസിൽ

remsi-suicide

കൊട്ടിയം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ. വഞ്ചനാകുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ലക്ഷ്മിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോർ റംസി എന്ന ആക്ഷൻ കൗൺസിലിന്റെ ആവശ്യം.

മുൻകൂർ ജാമ്യത്തിനായി നടി നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.കേസിൽ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂർവിള ഇക്ബാൽ നഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷിന്റെ (24) സഹോദന്റെ ഭാര്യയാണ് ലക്ഷ്മി. റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഇയാൾ റംസിയെ ഒഴിവാക്കി.ഇതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ റംസിയും ലക്ഷ്മിയും ചേർന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇരുവരും തമ്മിലുളള സന്ദേശങ്ങൾ കേസിൽ നിർണായകമായേക്കും. നടിയേയും ഹാരിഷിന്റെ അമ്മയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, REMSI SUICIDE, HARISH, LEKSHMI PRAMOD, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.