ആലപ്പുഴ: ജില്ലയിൽ പ്രളയത്തിൽ തകർന്ന തീരദേശ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ അതത് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എ മാർ അദ്ധ്യക്ഷത വഹിക്കും. ജില്ലയിൽ 30.30 കോടി ചെലവിൽ നിർമ്മിക്കുന്ന 60 തീരദേശ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും 10.40 കോടി രൂപ ചെലവിൽ പണി പൂർത്തീകരിച്ച 19 റോഡുകളുടെ ഉദ്ഘാടനവുമാണ് നടക്കുക. പ്രവൃത്തികളുടെ നിർമാണ ചുമതല ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ്.