വാഷിംഗടൺ: നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ സുഗമമായ അധികാര കൈമാറ്റമുണ്ടാകില്ലെന്ന സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി."തപാൽബാലറ്റുകളുടെ എണ്ണം കൂടുതലാണെങ്കിൽ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തിൽ താൻ അധികാരത്തിൽ തുടരുമെന്നും ട്രംപ് പറഞ്ഞു. ബാലറ്റുകൾ ഒഴിവാക്കിയാൽ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കിൽ അതുണ്ടാകില്ല. അധികാര തുടർച്ച നിങ്ങൾക്ക് കാണാനാകും.'-ട്രംപ് കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് രീതിയെ കഴിഞ്ഞ കുറച്ച് ദിവസമായി ട്രംപ് നിരന്തരം വിമർശിക്കുന്നുണ്ട്. തപാൽ ബാലറ്റുകൾക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കൊവിഡ് കാലത്ത് തപാൽ ബാലറ്റുകൾ കൂടുതൽ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് പറയുന്നു