ഗുവാഹത്തി: അസമിലെ ഗുഹാവത്തിയിൽ ദുരിതം വിതച്ച് മഴയും വെള്ളപ്പൊക്കവും. 1.78 ലക്ഷം പേർ പ്രളയക്കെടുതിയിലാണെന്നാണ് റിപ്പോർട്ട്. കാംപൂരിൽ ഒരാൾ വെള്ളക്കെട്ടിൽ വീണ് മരിക്കുകയും ചെയ്തു. ആഗസ്റ്റിലും മേയിലും അസം പ്രളയം നേരിട്ടിരുന്നു. ചില പ്രദേശങ്ങളിൽ ബ്രഹ്മപുത്ര വളരെ അപകടകരമാം വിധം ഒഴുകുന്നുണ്ടെന്നാണ് സംസ്ഥാനത്തെ ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കുന്നത്. 155 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 6, 437 ഹെക്ടറിലായി 25 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നാണ് വിവരം. മഴ ശക്തമായി തുടരുന്നതിനാൽ, സ്ഥിതിഗതികൾ ഉടനെയൊന്നും നേരെയാകാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്.