SignIn
Kerala Kaumudi Online
Thursday, 22 October 2020 8.56 PM IST

ലോകത്ത് 3.38 കോടി കൊവിഡ് ബാധിതർ, 1,011,960 മരണം

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 33,832,520 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 1,011,960 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,135,889 ആയി ഉയർന്നു.


ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഇതുവരെ എഴുപത്തിനാല് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 210,785 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാൽപത്തിയാറ് ലക്ഷം കടന്നു.

ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.രാജ്യത്തെ കൊവിഡ് മരണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ആകെ മരണസംഖ്യ 97,000 കടന്നു.കഴിഞ്ഞദിവസം 776 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 70,589 പേർക്കാണ് കഴിഞ്ഞദിവസം പുതുതായി കൊവിഡ് ബാധിച്ചത്. പുതിയ കേസുകളിൽ 73 ശതമാനവും കേരളം ഉൾപ്പെടെ പത്ത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ആകെ രോഗബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. രോഗമുക്തരുടെ എണ്ണം 51 ലക്ഷം കടന്നു. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 83 ശതമാനം പിന്നിട്ടു.


ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു.ഇതുവരെ 4,780,317 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.143,010 പേർ മരിച്ചു. 4,135,088 പേർ രോഗമുക്തി നേടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, INDIA, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.