SignIn
Kerala Kaumudi Online
Wednesday, 02 December 2020 12.44 PM IST

'ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അത്, പക്ഷെ സിനിമയിൽ വന്നില്ല': മോഹൻലാൽ ചിത്രത്തിലെ 'സൂഫി'ക്ക് പിന്നീട് എന്ത് സംഭവിച്ചു? തുറന്ന് പറഞ്ഞ് ബാബു ആന്റണി

thandavam

ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മാസ് ആക്ഷൻ ചിത്രമായിരുന്നു 2002ൽ പുറത്തിറങ്ങിയ 'താണ്ഡവം'. പ്രതീക്ഷിച്ച പോലെ വിജയമായില്ലെങ്കിലും പിന്നീട് സിനിമ ഒരു കൾട്ട് സ്റ്റാറ്റസിലേക്ക് ഉയരുകയും നിരവധി ആരാധകരെ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ വൻതോതിൽ ശ്രദ്ധ നേടിയിരുന്നു.

മോഹൻലാലിന്റെ 'കാശിനാഥ'നും സായ്‌കുമാറിന്റെ 'ചേർപ്പുങ്കൽ ശങ്കർദാസും', ഈ നായകപ്രതിനായകന്മാർ തമ്മിലുള്ള സംഘർഷങ്ങളും ഇപോഴും ആരാധകരുടെ മനസിൽ നിന്നും മായാതെ നിൽക്കുന്നത് ഷാജി കൈലാസിന്റെ സംവിധാന മികവും നടന്മാരുടെ അഭിനയ വൈഭവവും കൊണ്ടാണ്.

എന്നാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി മലയാളത്തിന്റെ 'ആക്ഷൻ കിംഗ്' ബാബു ആന്റണി കൂടി ഉണ്ടായിരുന്നു എന്ന് അറിയാവുന്നവർ തീരെ ചുരുക്കമായിരിക്കും. പോകുന്നചിത്രത്തിൽ 'സൂഫി' എന്ന കഥാപാത്രമായി താൻ ഉണ്ടായിരുന്നു എന്ന കാര്യം ബാബു ആന്റണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സായ്‌കുമാറിന്റെ കഥാപാത്രം 'കായകൽപ്പ ചികിത്സ'യ്ക്കായി ആശ്രയിക്കുന്ന ചികിത്സാകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായിരുന്നു 'സൂഫി'. മോഹൻലാലിന്റെ കഥാപാത്രവുമായി സൂഫി സംഘട്ടനം നടത്തുന്നതായും തിരക്കഥയിൽ ഉണ്ടായിരുന്നു എന്നും വിവരമുണ്ട്. ചിത്രത്തിന്റെ സമയകൂടുതൽ മൂലമാകാം ബാബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതെന്നും വാർത്തകളുണ്ടായിരുന്നു.

എന്നാൽ ആ കഥാപാത്രത്തിന് എഡിറ്റിങ്ങ് ടേബിൾ കടക്കാനായില്ല എന്നാണ് ബാബു ആന്റണി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഏതായാലും ഇക്കാര്യം തന്നെ ഓർമപ്പെടുത്തിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് 'ആക്ഷൻ കിംഗ്' പോസ്റ്റ് അവസാനിപ്പിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THANDAVAM, BABU ANTONY, INDIA, CINEMA, MOHANLAL, SHAJI KAILAS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.