SignIn
Kerala Kaumudi Online
Wednesday, 25 November 2020 4.46 PM IST

ഫ്രഷ് ടു ഹോമിൽ ₹860 കോടി നിക്ഷേപം

fresh-to-home

കൊച്ചി: രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വില്പന പ്ളാറ്റ്‌ഫോമും മലയാളി സംരംഭവുമായ 'ഫ്രഷ് ടു ഹോമിന്റെ" നേട്ടക്കുതിപ്പിന് തിളക്കമേകി പുതിയൊരു പൊൻതൂവൽ കൂടി. 2015ൽ പിറന്ന ഫ്രഷ് ടു ഹോം സീരീസ് സി (മൂന്നാം റൗണ്ട്) ഫണ്ടിംഗിലൂടെ നേടിയത്, ഇന്ത്യയുടെ ചരിത്രത്തിലെ റെക്കാഡായ 860 കോടി രൂപയുടെ നിക്ഷേപം.

അമേരിക്കൻ സർക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡി.എഫ്.സി) ഓഹരി നിക്ഷേപം നേടുന്ന ആദ്യ ഇന്ത്യൻ സംരംഭമെന്ന പട്ടവും ഫ്രഷ് ടു ഹോമിന് സ്വന്തം. ഇൻവെസ്‌റ്റ്‌മെന്റ് കോർപ്പറേഷൻ ഒഫ് ദുബായ്, ഇൻവെസ്‌റ്റ്കോർപ്പ്, അസെന്റ് കാപ്പിറ്റൽ, അലാന, അയൺ പില്ലർ തുടങ്ങിയ കമ്പനികളും നിക്ഷേപം നടത്തി.

മലയാളികൾ നയിക്കുന്ന പുതിയ യൂണികോൺ കമ്പനിയായി (100 കോടി ഡോളർ മൂല്യമുള്ള കമ്പനി) മാറാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഷ് ടു ഹോം എന്ന് സി.ഇ.ഒ ഷാൻ കടവിൽ പറഞ്ഞു. ബൈജൂസ് ആപ്പാണ് യൂണികോൺ പദവിയുള്ള മലയാളി സംരംഭം. 100 ശതമാനം ഫ്രഷ്, പൂജ്യം ശതമാനം കെമിക്കൽ എന്ന വാക്കിലധിഷ്‌ഠിതമായ പ്രവർത്തനമാണ് ഇന്ത്യയിലും യു.എ.ഇയിലും അതിവേഗ വളർച്ചയ്ക്ക് കമ്പനിക്ക് സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌നോളജിയുടെ സാദ്ധ്യതകൾ പരമ്പരാഗത മത്സ്യവ്യവസായത്തിലേക്ക് കൊണ്ടുവന്നതും ചിട്ടയായ പ്രവർത്തനവും ടീം വർക്കുമാണ് ആഗോള പ്രമുഖ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിച്ചതെന്ന് സി.ഒ.ഒ മാത്യു ജോസഫ് പറഞ്ഞു. പ്രമുഖ ഗെയിം കമ്പനിയായ സിൻഗ.കോം സ്ഥാപകനായ ഷാൻ കടവിൽ, സീടു ഹോ സ്ഥാപകൻ മാത്യു ജോസഫ്, മറ്റ് അഞ്ച് സഹസ്ഥാപകർ എന്നിവരാണ് 2015ൽ ഫ്രഷ് ടു ഹോം സ്ഥാപിച്ചത്.

ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബയ്, പൂനെ, ഹൈദരാബാദ്, യു.എ.ഇ എന്നിവിടങ്ങളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ 20 നഗരങ്ങളിലും ഫ്രഷ് ടു ഹോമിന് സാന്നിദ്ധ്യമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, FRESH TO HOME, START UP, ONLINE FISH, KERALA START UP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.