SignIn
Kerala Kaumudi Online
Friday, 27 November 2020 6.28 AM IST

'ഇത് പ്രകൃതിയുടെ നീതി'

m-sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരായ കേസ് പ്രകൃതിയുടെ നീതി വിളംബരമാണെന്ന് മൂന്നാർ ദൗത്യത്തിന് നേതൃത്വം നൽകിയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. സുരേഷ് കുമാറിന്റെ മകൻ അനന്തു ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ -.''വി. എസ് സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയായും, ഐ ടി സെക്രട്ടറിയായും അച്ഛൻ സേവനമനുഷ്ഠിച്ചു. ശിവശങ്കർ വഹിച്ചിരുന്ന തസ്തികകൾ. കഷ്ടിച്ച് ഒരു മാസമേ മുന്നാറിലുണ്ടായിരുന്നുള്ളു. പക്ഷപാതിത്വത്തോടെ പ്രവർത്തിക്കണമെന്ന് മുകളിൽ നിന്നുള്ള ഉത്തരവുകൾ ലഭിച്ചപ്പോൾ, സൗകര്യപ്പെടില്ലെന്നറിയിച്ച് പടിയിറങ്ങി. കവിയൂർ , ലോട്ടറി കേസുകൾ പാർട്ടി ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന നിലപാടിന്റെ പേരിൽ സസ്‌പെൻഷനിലായി. 3 വർഷം സർവീസ് ബാക്കി നിൽക്കെയാണ് വോളന്ററി റിട്ടയർമെന്റെടുത്തത്.കോടികളുടെ പ്രലോഭനങ്ങൾക്കും , മാഫിയരാഷ്രീയഗുണ്ടാ സംഘങ്ങളുടെ ഭീഷണികൾക്കും മുന്നിൽ നട്ടെല്ല് വളയ്ക്കാതെ അന്തസായി ജോലി ചെയ്തു.''

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: M SIVASANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.