SignIn
Kerala Kaumudi Online
Thursday, 26 November 2020 9.20 AM IST

പ്രകോപിപ്പിക്കാൻ നോക്കേണ്ട കോഹ്‌ലി... അങ്ങനെയൊന്നും വീഴില്ല സൂര്യകുമാർ, വൈറലായി വീഡിയോ

suryakumar-yadav

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് അവഗണിക്കപ്പെട്ടെങ്കിലും തകർപ്പൻ ഹാഫ് സെഞ്ച്വറിയോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മലർത്തിയടിച്ച് മുംബയ് ഇന്ത്യൻസിന്റെ വിജയശില്പിയായി മാറിയ സൂര്യകുമാർ യാദവ് ആണ് ഇപ്പോൾ താരം. അബുദാബിയിലെ സ്‌റ്റേഡിയത്തിൽ ശാന്തത കൈവിടാതെ ' കൂൾ ' ആയി നിന്ന സൂര്യകുമാറാകട്ടെ തന്റെ യോഗ്യത സെലക്ടർമാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

മത്സരത്തിനിടെ സൂര്യകുമാറിനെ കളിയിൽ നിന്നും ശ്രദ്ധ തിരിച്ച് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന ( സ്ലെഡ്ജിംഗ് )​ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്ടൻ വിരാട് കോഹ‌ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രകോപിപ്പിക്കാനായി സൂര്യകുമാറിനടുത്തേക്ക് എന്തോ പറഞ്ഞുകൊണ്ട് നടന്നുവരുന്ന കോ‌ഹ്‌ലിയെ വീഡിയോയിൽ കാണാം.

എന്നാൽ സൂര്യകുമാറാകട്ടെ ശാന്തനായി നടന്നുമാറുകയാണ് ചെയ്തത്. 13ാം ഓവർ കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോ‌ഹ്‌ലി സൂര്യകുമാറിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത്. 43 ബോളിൽ 10 ബൗണ്ടറികളോടെ 79 റൺസാണ് പുറത്താകാതെ സൂര്യകുമാർ സ്വന്തമാക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SURYAKUMAR YADAV, ​MUMBAI INDIANS, VIRAT KOHLI, RCB
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.