കോട്ടയം : കോടതി വിധിയുടെ അടിസ്ഥാനത്തിൽ കളക്ടറുടെ ഉത്തരവ് പ്രകാരം പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ ശാഖകൾ റവന്യൂ ഉദ്യോഗസ്ഥർ കണ്ടുകെട്ടി. ഓഫീസിലെ പണവും സ്വർണവും അനുബന്ധരേഖകളും കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. ആർ.ഡി.ഒ, തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ആധാരങ്ങളും അടുത്തുള്ള ട്രഷറികളിലേക്ക് മാറ്റി.