ന്യൂഡൽഹി : ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിന്റെ മനുഷ്യരിലുള്ള മൂന്നാം ഘട്ട ട്രയൽ ഹരിയാനയിൽ ആരംഭിച്ചു. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് ട്രയലിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി ആദ്യ ഡോസ് സ്വീകരിക്കാൻ താൻ തയാറാണെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.
#WATCH Haryana Health Minister Anil Vij being administered a trial dose of #Covaxin, at a hospital in Ambala.
He had offered to be the first volunteer for the third phase trial of Covaxin, which started in the state today. pic.twitter.com/xKuXWLeFAB— ANI (@ANI) November 20, 2020
മൂന്നാം ഘട്ട ട്രയലിൽ 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കൽ ട്രയലാണിത്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചും ( ഐ.സി.എം.ആർ ) ചേർന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെകും സംയുക്തമായാണ് ട്രയലുകൾ നടത്തുന്നത്. വാക്സിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിൽ 1000 പേർക്കായിരുന്നു കോവാക്സിൻ നൽകിയത്.