ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ 'പ്ളേയർ ഒഫ് ദ ഡെക്കേഡ് ' പുരസ്കാരത്തിനുള്ള നാമനിർദേശ പട്ടിക പുറത്തുവിട്ടപ്പോൾ എല്ലാ കാറ്റഗറിയിലെയും പട്ടികയിൽ ഉൾപ്പെട്ട് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി. ഏകദിനം,ട്വന്റി-20,ടെസ്റ്റ് എന്നീ ഫോർമാറ്റുകളുടെ പട്ടികയിലും എല്ലാ ഫോർമാറ്റുകളും ചേർന്ന പട്ടികയിലും സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പട്ടികയിലും വിരാടിന്റെ പേരുണ്ട്. ഓരോ കാറ്റഗറിയിലും ഏഴ് നോമിനേഷനുകളാണുള്ളത്.
പ്ളേയർ ഒഫ് ദ ഡെക്കേഡ് പുരസ്കാരപ്പട്ടികയിൽ വിരാടിനെക്കൂടാതെ ഇന്ത്യയിൽ നിന്ന് രവിചന്ദ്രൻ അശ്വിനാണുള്ളത്. ടെസ്റ്റ് പ്ളേയർ ഒഫ് ദ ഡെക്കേഡ് നോമിനേഷൻസിൽ ഇന്ത്യക്കാരനായി വിരാട് മാത്രം.ഏകദിനത്തിൽ ധോണിക്കും ട്വന്റി-20യിൽ രോഹിത് ശർമ്മയ്ക്കും നോമിനേഷൻ ലഭിച്ചു.ധോണിക്ക് സ്പിരിറ്റ് ഒഫ് ദ ക്രിക്കറ്റ് നോമിനേഷനും ലഭിച്ചിട്ടുണ്ട്.