പാലോട്: നന്ദിയോട് പഞ്ചായത്തിലെ ടൗൺ വാർഡിലെയും പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറ വാർഡിലെയും മത്സരം ശ്രദ്ധേയമാക്കുന്നത്
സ്ഥാനാർത്ഥികളുടെ മികവാണ്. ടൗൺ വാർഡിൽ അദ്ധ്യാപികയും നന്ദിയോട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പ്രതിരോധ സേന കാവലിലെ വോളന്റിയറുമായ നിത്യ ടി.പിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. നാടൻപാട്ട് കലാകാരനായ ഷിനു മടത്തറയാണ് മടത്തറ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. ലോക്ക് ഡൗൺ സമയത്ത് ഭക്ഷണപ്പൊതികൾ സൗജന്യമായി എത്തിച്ചു തൽകിയ കൂട്ടായ്മയിലെ പ്രധാനിയായിരുന്ന നിത്യ കുടുംബശ്രീയുടെയും സജീവ പ്രവർത്തകയാണ്. ഷിനു മടത്തറ നാടൻപാട്ടുമായാണ് പ്രചാരണവേദികളെ ശ്രദ്ധേയമാക്കുന്നത്. തൊഴിലുറപ്പ് തൊഴിലിടങ്ങളിലെത്തി വോട്ടഭ്യർത്ഥന കഴിഞ്ഞാൽ നാടൻപാട്ട് വേണമെന്ന ആവശ്യമെത്തും. പിന്നെ പാട്ടുപാടി കൂട്ടായ്മയോടൊപ്പം ചേരും.