ബീജിംഗ്: 43 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന. ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടനാ നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തുടർച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോംഗ് വ്യക്തമാക്കി. നടപടി ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണ്. തീരുമാനം പിൻവലിക്കണം- ജി റോംഗ് ആവശ്യപ്പെട്ടു.
ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികൾക്ക് ന്യായവും വിവേചന രഹിതവുമായ ഒരു വ്യവസായ അന്തരീക്ഷം ഇന്ത്യ പ്രദാനം ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ലോക വ്യാപാര സംഘടന നിയമങ്ങൾ ലംഘിക്കുന്ന വിവേചനപരമായ നടപടി തിരുത്തണമെന്നും ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു.