ന്യൂഡൽഹി : രാജ്യത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക് ഏകീകരിക്കണം, സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തണം എന്നീ ഹർജികളിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിനും ആരോഗ്യമന്ത്രാലയത്തിനും നോട്ടീസയച്ചു.
900 മുതൽ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. അജയ് അഗർവാളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹർജിക്കൊപ്പം
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് ഏകീകൃത നിരക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സച്ചിൻ ജെയിൻ സമർപ്പിച്ച ഹർജിയും ബെഞ്ച് പരിഗണിച്ചിരുന്നു. രണ്ടിലും ഒരുമിച്ചാണ് കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.