ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025" ൽ മാരനായി കൃഷ്ണശങ്കർ. ഇതുവരെ കാണാത്തമേക്കോവറിലാണ് കൃഷ്ണ ശങ്കറിന്റെ മാരൻ. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുള്ള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിംഗ് തുടങ്ങിയത്.അജുവർഗീസ്, െെഷൻ ടോം ചാക്കോ, ദുർഗ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. 2025 ൽ സംഭവിക്കാൻപോകുന്ന കഥയാണ് കുടുക്കിൽ പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം.'ദി ഫ്യുച്ചർ ഈസ് ട്വിസ്റ്റഡ് " എന്നാണ് കുടുക്കിലെപോസ്റ്ററിൽ ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്.അഭിമന്യു വിശ്വനാഥ് ആണ് കാമറ നിർവഹിക്കുന്നത്. എഡിറ്റിംഗ് കിരൺ ദാസ്. മണിയറയിലെ അശോകനാണ് കൃഷ്ണ ശങ്കറിന്റേതായി അവസാനമായി റിലീസായ ചിത്രം.