SignIn
Kerala Kaumudi Online
Wednesday, 03 March 2021 12.54 AM IST

തിരഞ്ഞെടുപ്പിൽ കുറ്റങ്ങൾ നിരവധി

case

കൊച്ചി : സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമ്മിഷൻ പ്രസിദ്ധീകരിച്ചു. ലംഘിച്ചാൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ വരണാധികാരിമാർക്ക് കമ്മിഷൻ നിർദേശം നൽകി.

1.മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരൻമാർ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്

2.വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന്റെ മുമ്പുള്ള 48 മണിക്കൂറിൽ പൊതുയോഗം വിളിക്കുന്നതും നടത്തുന്നതും കുറ്റം

3.തിരഞ്ഞെടുപ്പ് യോഗങ്ങൾ തടയുകയോ പ്രവർത്തിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ വരണാധികാരി നടപടി സ്വീകരിക്കും

4.തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുകയോ വോട്ടുസ്വാധീനിക്കുകയോ ചെയ്യുന്നതും കുറ്റം

5.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വോട്ടുചെയ്യൽ നടപടിക്രമങ്ങൾ പരസ്യമാക്കുന്നതും കുറ്റം

6.പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ ഇരുന്നൂറുമീറ്റർ പരിധിയിലും മുനിസിപ്പൽ സ്റ്റേഷന്റെ നൂറുമീറ്റർ പരിധിക്കുള്ളിലും വോട്ടുപിടിക്കുകയോ പ്രചാരണം നടത്തുകയോ നോട്ടീസോ ചിഹ്നമോ പ്രദർശിപ്പിക്കുകയും ചെയ്താൽ നടപടി

7.വോട്ടെടുപ്പ് തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുക, പ്രിസൈഡിംഗ് ഓഫീസറുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുക എന്നിവയും കുറ്റം

8.ഉദ്യോഗസ്ഥർ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നതും ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ പ്രവർത്തിക്കുന്നതും നിയമവിരുദ്ധം

9.പോളിംഗ് സ്റ്റേഷനുകൾ കൈയേറുക, വോട്ടുചെയ്യാൻ അനുവദിക്കാതിരിക്കുക, ബൂത്ത് പിടിച്ചെടുക്കുക, വോട്ടെണ്ണൽ തടസപ്പെടുത്തുക

10.നാമനിർദേശ പത്രിക നശിപ്പിക്കുക, വിരൂപമാക്കുക, വോട്ടിംഗ് യന്ത്രം നശിപ്പിക്കുക, ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുന്നത് ദൈവികമായ അപ്രീതിക്ക് കാരണമാകുമെന്ന് ഭീഷണിപ്പെടുത്തി വോട്ടവകാശത്തിൽ ഇടപെടുക, സമ്മതിദായകനെ സ്വാധീനിക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്യുക, ഒരിക്കൽ വോട്ടുചെയ്തയാൾ വീണ്ടും വോട്ടുചെയ്യുക

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, ELECTION 2020
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.