SignIn
Kerala Kaumudi Online
Monday, 25 January 2021 7.42 AM IST

നാശം വിതച്ച് നിവാർ; രണ്ട് പേർ മരിച്ചു, ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും

nivar-cyclone

ചെന്നൈ:നിവാർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകർന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു.

ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും. ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.അഞ്ചുമണിക്കൂറിനുള്ളിൽ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകൾ സർവസജ്ജരായി വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ച സർക്കാരുകൾ, ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരിയിലും വൻ നാശങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.കടലൂരിൽ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് നിവാർ ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NIVAR CYCLONE, TAMILNADU
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.