തുടക്കത്തിലെ ഹരിപ്പാട് ഡിവിഷനാണ് പിന്നീട് പള്ളിപ്പാടായി പുനർജ്ജനിച്ചത്.ജില്ലാ പഞ്ചായത്തെന്ന സംവിധാനം വന്നശേഷം നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ രണ്ട്തവണ എൽ. ഡി.എഫും മൂന്ന് വട്ടം യു.ഡി.എഫും വിജയം കണ്ടു. ഡിവിഷൻ ആർക്കും കുത്തകയല്ലെന്നർത്ഥം.ഇക്കുറി വനിതാ സംവരണമാണ്. 2010-ലെ തിരഞ്ഞെടുപ്പിലും ഇവിടെ വനിതാ സംവരണമായിരുന്നു.1995 ലും 2000 ലും ആർ.എസ്.പിയുടെ (എൽ.ഡി.എഫ്)അഡ്വ.ബി.രാജശേഖരനാണ് ജയിച്ചത്.അന്ന് ഹരിപ്പാട് ഡിവിഷനെന്നായിരുന്നു പേര്. 2005 ലും 2015-ലും യു.ഡി.എഫ് സ്ഥാനാർത്ഥി ജോൺ തോമസ് വിജയിയായി.
ഡിവിഷൻ ഘടന
വീയപുരം, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളും ചേപ്പാട് പഞ്ചായത്തിന്റെ ഒൻപതും കരുവാറ്റയുടെ രണ്ടും വാർഡുകളും ചേർന്നതാണ് പള്ളിപ്പാട്.
മുന്നണി സ്ഥാനാർത്ഥികൾ
ശ്രീദേവിരാജൻ(യു.ഡി.എഫ്) 2010-ൽ വനിതാ സംവരണമായിരുന്നപ്പോൾ ഇവിടെ ജയിച്ചിട്ടുണ്ട്.കെ.എസ്.യു വഴി രാഷ്ട്രീയത്തിലേക്ക്.സാക്ഷരതാ പ്രേരക് ആയിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയും.
എ.ശോഭ(എൽ.ഡി.എഫ്) പൊതുരംഗത്തേക്ക് വരുന്നത് എ.ഐ.എസ്.എഫിലൂടെ.സി.പി.ഐ കായംകുളം മണ്ഡലം കമ്മിറ്രി അംഗം.എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു.കണ്ടല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കേരള മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റ്,കണ്ടല്ലൂർ കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷ ചുമതലകളും വഹിച്ചു.
ആർ.രജനി(എൻ.ഡി.എ) തിരഞ്ഞെടുപ്പിൽ ആദ്യം. മഹിളാ മോർച്ച പള്ളിപ്പാട് പഞ്ചായത്ത് സെക്രട്ടറി. കുടുംബശ്രീ സി.ഡി.എസ് അംഗം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
ജോൺ തോമസ്(കോൺ)...........18,983
അംബു വർഗ്ഗീസ് വൈദ്യൻ(സി.പി.ഐ)..13,116
കെ.എസ്.മോഹൻദാസ് (ബി.ജെ.പി)....3,928
ഭൂരിപക്ഷം..............................5,867
നൂറനാട് ഡിവിഷൻ
ജില്ലാ പഞ്ചായത്ത് രൂപീകരിക്കുമ്പോൾ ചാരുംമൂട് എന്നു പേരുണ്ടായിരുന്ന ഡിവിഷൻ പിന്നീട് നൂറനാടായി മാറി. 1995-ൽ ചാരുമൂട് ഡിവിഷനിൽ നിന്ന് ജയിച്ച സി.പി.എം പ്രതിനിധി സി.എസ്. സുജാത പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.കോൺഗ്രസിലെ സാദിഖ് അലിഖാനെ 14 വോട്ടുകളുടെ വ്യത്യാസത്തിലാണ് അന്ന് സുജാത മറികടന്നത്. എന്നാൽ പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം പ്രതിനിധികൾ നല്ല മാർജിനിൽ തന്നെ ഇവിടെ നിന്ന് വിജയം കണ്ടു.യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ 2000-ൽ കെ.എൽ.ബിന്ദു 13,500 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.2005-കെ.രഘുപ്രസാദ്,2010-ൽ കെ.ആനന്ദവല്ലിയമ്മ,2015-വിശ്വൻപടനിലം എന്നിവരാണ് വിജയികളായത്.ത്രികോണ മത്സരം നടന്നിട്ടും 2015-ൽ 11,380 വോട്ടുകളുടെ മെച്ചപ്പെട്ട ഭൂരിപക്ഷവും നേടാനായി.ഇത്തവണത്തെ മത്സരത്തിലും ഇടതു പാളയത്തിലെ ആത്മവിശ്വാസത്തിന്റെ അടിത്തറ ആ ഭൂരിപക്ഷത്തിലാണ്.എന്നാൽ മറ്രു രണ്ട് മുന്നണികളും നല്ല ഉത്സാഹത്തിൽ തന്നെയാണ് പ്രചാരണവുമായി മുന്നേറുന്നത്.
ഡിവിഷൻ ഘടന
നൂറനാട് (17), പാലമേൽ(18), ചുനക്കര(9). താമരക്കുളം(3) പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്നതാണ് നൂറനാട് ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
അഡ്വ.കെ.തുഷാര(എൽ.ഡി.എഫ്).
മവേലിക്കരയിൽ അഭിഭാഷക.സി.പി.എം നൂറനാട് വടക്ക് ലോക്കൽ കമ്മിറ്രിഅംഗം.ജനാധിപത്യ മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയാ കമ്മിറ്രി അംഗം.ആദ്യ മത്സരം.
സുനിതദാസ് (യു.ഡി.എഫ്)
ഐക്യമഹിളാ സംഘം പ്രവർത്തക.സാമൂഹിക പ്രവർത്തനങ്ങളിൽസജീവം. കന്നിയങ്കം.
പൊന്നമ്മ സുരേന്ദ്രൻ(എൻ.ഡി.എ)
മഹിളാമോർച്ച മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
വിശ്വൻപടനിലം (സി.പി.എം).....27,008
അഡ്വ.സണ്ണിക്കുട്ടി (ആർ.എസ്.പി)..15,628
എ.പി.അനിൽകുമാർ(എൻ.ഡി.എ)..5418
ഭൂരിപക്ഷം....................................11,380