1960
ഒക്ടോബർ 30ന് അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ജനനം.
1968
വീടിന് സമീപത്തെ എസ്റ്റെല്ലാ റോയ ക്ളബിനായി കളിതുടങ്ങി. 12വയസായപ്പോൾ സീനിയർ മത്സരങ്ങളുടെ ഇടവേളയിൽ ബാൾ സ്കിൽസ് പ്രദർശനം നടത്താൻ തുടങ്ങി.
1972
സീനിയർ മത്സരങ്ങളുടെ ഇടവേളയിൽ ബാൾ സ്കിൽസ് പ്രദർശനം നടത്താൻ തുടങ്ങി
1976
തന്റെ പതിനാറാം പിറന്നാളിന് പത്തുദിവസം മുമ്പ് അർജന്റീനാ ജൂനിയേഴ്സ് ക്ളബിലൂടെ പ്രൊഫഷണൽ അരങ്ങേറ്റം.
1977
അർജന്റീന ദേശീയ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.
1979
അർജന്റീനയെ ഫിഫ അണ്ടർ-20 ലോകകപ്പ് ജേതാക്കളാക്കി.
1981
അർജന്റീനയിലെ പ്രമുഖ ക്ളബായ ബൊക്ക ജൂനിയേഴ്സിലെത്തി.
1982
സ്പാനിഷ് മുൻനിര ക്ളബ് ബാഴ്സലോണയിൽ എത്തി.
1984
ഇറ്റാലിയൻ ക്ളബ് നാപ്പോളിയിൽ .ഏറ്റവും കൂടുതൽ കാലം മറഡോണ കളിച്ച ക്ളബ് നാപ്പോളിയാണ്.ഏഴ് കൊല്ലം.
1986
ലോകകപ്പ് കിരീടനേട്ടം
1990
ലോകകപ്പ് റണ്ണർ അപ്പ്
1992
സ്പാനിഷ് ക്ളബ് സെവിയ്യയിൽ
1993
അർജന്റീനയിലെ ന്യൂവെൽസ് ബോയ്സ്ക്ളബിലേക്ക്.
1994
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനാൽ ലോകകപ്പിൽ നിന്ന് പുറത്ത്. അന്താരാഷ്ട്ര കരിയറിന്അവസാനം.
1995
ബൊക്ക ജൂനിയേഴ്സിൽ തിരിച്ചെത്തി.
1997
ബൊക്ക ജൂനിയേഴ്സിൽ വച്ച് പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു.
2008
ചില ചെറുകിട ക്ളബുകളിൽ സെലിബ്രിറ്റി കോച്ചായിരുന്ന ഡീഗോ 2008ൽ അർജന്റീന ദേശീയ ടീം കോച്ചായി.
2010
ലോകകപ്പിൽ ക്വാർട്ടറിൽ തോറ്റതോടെ പരിശീലകസ്ഥാനം തെറിച്ചു
2011
യു.എ.ഇ ക്ളബ് അൽവാസലിന്റെ കോച്ച്.
2013
അർജന്റീന ക്ളബ് റിയസ്ട്രേയുടെ സഹപരിശീലകൻ
2017
യു.എ.ഇ ക്ളബ് ഫുജൈറയുടെ കോച്ച്.
2018
മെക്സിക്കൻ ക്ളബ് ഡോറഡോസ് കോച്ച്
2019
ജിംനേഷ്യ ഡി ലാ പ്ളാറ്റ കോച്ച്.
2020
തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ. നവംബർ 25ന് മരണത്തിന്റെ അനശ്വരതയിലേക്ക്.
മറഡോണ : നാഴികക്കല്ലുകൾ
491മത്സരങ്ങൾ ആകെ കളിച്ചു
4 ലോകകപ്പുകളിൽ കളിച്ചു