ന്യൂഡൽഹി: കർഷക സംഘടനകൾ പ്രഖ്യാപിച്ച 'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് അടുക്കുന്നു. ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്ത പ്രതിബന്ധങ്ങൾ മറികടന്നാണ് കർഷക പ്രതിഷേധം ഡൽഹിയിലേക്കെത്തുന്നത്. കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ ഒമ്പത് സ്റ്റേഡിയങ്ങൾ താത്ക്കാലിക ജയിലാക്കാനാണ് പൊലീസ് നീക്കം. സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ഡൽഹി പൊലീസ് ആം ആദ്മി സർക്കാരിനോട് ആവശ്യപ്പെട്ടു. പൊലീസിന്റെ ആവശ്യം സർക്കാർ തളളി.
#WATCH Farmers use a tractor to remove a truck placed as a barricade to stop them from entering Delhi, at Tikri border near Delhi-Bahadurgarh highway pic.twitter.com/L65YLRlkBo
— ANI (@ANI) November 27, 2020
ഇന്ന് രാവിലെ ഹരിയാന-ഡൽഹി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വൻ പൊലീസ് സന്നാഹമാണ് ഡൽഹി-ഹരിയാന അതിർത്തിയിൽ വിന്യസിച്ചിട്ടുളളത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ട്. സിമന്റ് ബാരിക്കേഡുകൾക്ക് പുറമെ മുള് കമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ മണൽ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസമായി നിർത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങൾക്ക് തടസമല്ലെന്നും ഇന്ന് അര ലക്ഷത്തിലധികം കർഷകർ ഡൽഹി അതിർത്തി കടക്കുമെന്നും കർഷക സംഘടനകൾ അവകാശപ്പെട്ടു.
#WATCH Delhi: Police use water cannon & tear gas shells to disperse protesting farmers at Tikri border near Delhi-Bahadurgarh highway.
Farmers are seen clashing with security forces, as they tried to head towards Delhi as part of their protest march against Centre's Farm laws. pic.twitter.com/L67PN4xYKy— ANI (@ANI) November 27, 2020
ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരാണ് ഡൽഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കർഷക നേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥിതി സംഘർഷാത്മകമാണ്.
ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബുധനാഴ്ച തന്നെ പൊലീസ് ഉത്തരവിറക്കിയിരുന്നു. സമരക്കാരെ തടയാൻ ഡൽഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. അമൃത്സർ-ഡൽഹി ദേശീയപാതയിലും പൊലീസ് കർഷക മാർച്ച് തടഞ്ഞു.
#WATCH: Plumes of smoke seen as security personnel use tear gas to disperse farmers protesting at Singhu border (Haryana-Delhi border).
Farmers are headed to Delhi as part of their protest march against Centre's Farm laws. pic.twitter.com/eX0HBmsGhL— ANI (@ANI) November 27, 2020
പഞ്ചാബിലെ കൈത്താൾ ജില്ലയിലും സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വിലക്ക് ലംഘിച്ച് കർഷകർ ട്രാക്ടറുകളിൽ പ്രതിഷേധവുമായി നീങ്ങി. അംബാലയിലെ സദോപുർ അതിർത്തിയിലും കർഷകരെ പൊലീസ് തടഞ്ഞു. സോനിപ്പത്ത്, കർണാൽ തുടങ്ങിയ ജില്ലകളിലൊക്കെ കർഷക പ്രക്ഷോഭം അരങ്ങേറി. വെളളിയാഴ്ച ഡൽഹിയിൽ ഉപരോധം നടത്തുമെന്നാണ് സമരം നയിക്കുന്ന ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രഖ്യാപനം.