ന്യൂഡൽഹി : രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ നിയമനങ്ങൾക്കായി ദേശീയ ട്രൈബ്യൂണൽ കമ്മീഷൻ രൂപീകരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം. കമ്മീഷൻ രൂപീകരിക്കും വരെ നിയമ മന്ത്രാലയത്തിനു കീഴിൽ ഒരു പ്രത്യേക വിഭാഗം നിയനങ്ങൾക്കായി സജ്ജീകരിക്കണമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പത്തു വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള അഭിഭാഷകരെ ട്രൈബ്യൂണലിൽ നിയമിക്കുന്നതിനായി ചട്ടമുണ്ടാക്കാൻ നിയമവകുപ്പിന് സുപ്രീംകോടതി നിർദേശം നൽകി. മദ്രാസ് ബാർ അസോസിയേഷൻ ഫയൽചെയ്ത ഹർജിലാണ് ഉത്തരവ്.