കലഞ്ഞൂർ: കാവുംപുറത്ത് വീട്ടിൽ അനീഷ് ഗോപിനാഥിനും ഭാര്യ ലക്ഷ്മി അശോകിനും ഇപ്പോൾ നല്ല തിരക്കാണ്. രണ്ടുപേരും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇരുവരും. . അനീഷ് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലും ലക്ഷ്മി ജില്ലാ പഞ്ചായത്ത് കൊടുമൺ ഡിവിഷനിലും മത്സരിക്കുന്നു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറിയായ അനീഷ് ഗോപിനാഥ് നേരത്തെ പഞ്ചായത്ത് അംഗമായിരുന്നു. ലക്ഷ്മി അശോക് കഴിഞ്ഞ തവണ പഞ്ചായത്ത് അംഗമായിരുന്നു.