ചെന്നൈ: കനത്ത മഴ നൽകി ഭയാനകമായ നാശനഷ്ടങ്ങൾ വരുത്താതെ നിവർ ചുഴലിക്കാറ്റ് കടന്നുപോയെങ്കിലും തമിഴ്നാടിന് ആശ്വസിക്കാറായില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചില ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലൂടെയും കടന്നുപോകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനപ്രകാരം നാളെ (29) ശക്തികുറഞ്ഞ ഒരു ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്നും അത് തമിഴ്നാട് തീരം വഴി കടന്നുപോകുമെന്നും മുന്നറിയിപ്പുണ്ട്. സമാനമായ രീതിയിൽ ഒരെണ്ണം കൂടി ഡിസംബർ 11നും കടന്നുപോയേക്കാമെന്നും നിരീക്ഷണ കേന്ദ്രത്തിലെ സെക്ളോൺ വിഭാഗം ഡയറക്ടർ എൻ. പുവിയരസൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.