ഓയൂർ : മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം കാെട്ടറ നടുകുന്നിൽ ചരുവിള വീട്ടൽ ശ്രീധരനെ മർദ്ദിച്ച കേസിലാണ് മകൻ പ്രേംലാലി(37) നെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പ്രേംലാൽ വീടിന് സമീപത്ത് വച്ച് ശ്രീധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റു.പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.