SignIn
Kerala Kaumudi Online
Wednesday, 20 January 2021 10.52 PM IST

യാത്രക്കാർക്ക് എയർഹോസ്റ്റസിന്റെ വക 'സ്പെഷ്യൽ സേവനം'; മയങ്ങി​വീണവർ നി​രവധി​, 'ഗിഫ്റ്റ് ' വാങ്ങാനും ഇടി​യോടി​ടി​

bri

ലണ്ടൻ: യാത്രക്കാർക്ക് ജീവനക്കാരി ലൈംഗിക വാഗ്ദ്ധാനം നൽകിയെന്ന ആരോപണത്തെക്കുറിച്ച് പ്രമുഖ വിമാനകമ്പനിയായ ബ്രിട്ടീഷ് എയർവേസ് അന്വേഷണമാരംഭിച്ചു. നേരത്തേ താൻ വേശ്യയായി ജോലിനോക്കിയിട്ടുണ്ടെന്നും ആ തൊഴിലിൽ നല്ല എക്സ്‌പീരിയൻസ് ഉണ്ടെന്നുമാണ് ഇവർ യാത്രക്കാരാേട് പറയുന്നത്. മോഹന വാഗ്ദ്ധാനങ്ങളിൽ മയങ്ങിവീഴുന്ന യാത്രക്കാർക്ക് ജീവനക്കാരി തന്റെ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വൻതുകയ്ക്ക് വിൽക്കുകയും ചെയ്തിരുന്നു. വൻ പണച്ചാക്കുകൾ ഉൾപ്പടെ നി​രവധി​പേർ നടി​യുടെ അടി​വസ്ത്രങ്ങൾ വാങ്ങി​യി​ട്ടുണ്ട്.

തന്റെ സ്പെഷ്യാലിറ്റിയായ ചില 'പ്രത്യേക സേവനങ്ങളെക്കുറിച്ചാണ് 'ഇവർ യാത്രക്കാരാേട് കൂടുതൽ വാചാലയാകുന്നത്. തന്നെക്കുറിച്ച് കൂടുതൽ അറിയാനെന്ന പേരിൽ ജീവനക്കാരി ബ്ലോഗിൽ നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും പതിവാക്കിയിരുന്നു. അടിവസ്ത്രമിടാതെ വിമാനത്തിൽ ജോലിചെയ്യുന്നതിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതെല്ലാം കണ്ട് മോഹിച്ച് എത്തുന്നവർക്ക് ഇതുവരെ പകർന്നുനൽകാത്ത അനുഭൂതി പകർന്ന് നൽകാം എന്നാണ് ജീവനക്കാരിയുടെ ഉറപ്പ്. ലൈംഗിക ബന്ധത്തിലേർപ്പെടാൻ താത്പര്യമുളളവർ ഹോട്ടൽ മുറി ബുക്കുചെയ്തശേഷം വിളിക്കാനാണ് ജീവനക്കാരിയുടെ നിർദ്ദേശം. ആവശ്യം നിറവേറ്റി ഇറങ്ങുമ്പോൾ ഫീസായി നൽകേണ്ടത് 5000 രൂപയാണ്. സേവനം ഇഷ്ടപ്പെട്ട് ടിപ്പ് നൽകിയാൽ അത് സ്വീകരിക്കുന്നതിനും തയ്യാർ.

ജീവനക്കാരിയുടെ സേവനങ്ങളെക്കുറിച്ചുളള വിവരം സോഷ്യൽമീഡിയയിൽ വൈറലായതോടെ വിവരം അധികൃതരുടെ ചെവിയിലുമെത്തി. താടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളുടെ ജീവനക്കാരെല്ലാം ഉയർന്ന മാന്യത പുലർത്തണമെന്നാണ് കമ്പനി നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ഇതുലംഘിക്കാൻ ഒരാളെയും അനുവദിക്കില്ലെങ്കിലും അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്നാണ് കമ്പനി അധികൃതർ നൽകുന്ന സൂചന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, BRITISH AIRWAYS ATTENDANT OFFERS ADULT ENTERTAINMENT ON FLIGHT, AIRLINE BEGINS PROBE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.