കോഴിക്കോട്: മംഗലാപുരം - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ഡിസം.നാല് മുതൽ ഓടിത്തുടങ്ങും. മലബാർ സ്പെഷ്യൽ എന്ന പേരിൽ ഓടിത്തുടങ്ങുന്ന ട്രെയിനിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. മംഗലാപുരം - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 6.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.20ന് എത്തും. തിരുവനന്തപുരം - മംഗലാപുരം സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 6.40ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് എത്തും. റിസർവേഷൻ ഇന്ന് രാവിലെ എട്ട് മുതൽ ആരംഭിക്കും.