SignIn
Kerala Kaumudi Online
Wednesday, 20 January 2021 11.22 PM IST

ബൈക്ക് അപകടത്തിൽപ്പെട്ടു;ബോധം വന്നപ്പോൾ കൂടെയുണ്ടായിരുന്ന യുവാവ് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പതിനാലുകാരിയുടെ വെളിപ്പെടുത്തൽ

accused

കടയ്ക്കാവൂർ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. കടയ്ക്കാവൂർ ഓവർബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടിൽ രാഹുലാണ് (20) അറസ്റ്റിലായത്. ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് 28ന് രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോകുകയായിരുന്നു.

മണ്ണാത്തിമൂല ഭാഗത്തുവച്ച് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. കാലിൽ പരിക്കേറ്റ യുവാവിനെ ചികിത്സ നൽകി വിട്ടയച്ചു. എന്നാൽ പെൺകുട്ടിക്ക് ബോധം വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് മനസിലായത്.

കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ ബിനോജ്, ജ്യോതിഷ്, ഷിബു, ഡബ്ല്യൂ.സി.പി.ഒ മേരി എന്നിവരടങ്ങിയ സംഘം ഉടൻ തന്നെ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു. വിവരം ലഭിച്ചയുടൻ പൊലീസ് നടപടികൾ സ്വീകരിച്ചതിനാൽ പ്രതിക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും കൂടുതൽ പേർ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സി.ഐ ആർ. ശിവകുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, BIKE ACCIDENT, KIDNAP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.