SignIn
Kerala Kaumudi Online
Saturday, 16 January 2021 2.17 AM IST

പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു, മൂന്നു വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം

accident-

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ അടക്കം മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ച് ദാരുണമായി മരിച്ചു.

തെന്മല പഞ്ചായത്തിലെ ഉറുകുന്ന് നേതാജി ഒലിക്കര പുത്തൻ വീട്ടിൽ അലക്സ് (സന്തോഷ് ) - സിന്ധു ദമ്പതികളുടെ മക്കളായ ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശാലിനി (14), ഒറ്റക്കൽ ഗവ. വെൽഫെയർ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രുതി (11), സമീപവാസിയും നേതാജി ടിസൺ ഭവനിൽ കുഞ്ഞുമോൻ- സുജ (ഗൾഫ്) ദമ്പതികളുടെ മകളുമായ ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് - ടു വിദ്യാർത്ഥിനി കെസിയ (16) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 3.45 ഓടെ ഉറുകുന്ന് ജംഗ്ഷനു സമീപത്തായിരുന്നു അപകടം. മരണമടഞ്ഞ സഹോദരിമാരുടെ പിതാവും തെന്മല പഞ്ചായത്തിലെ ആറാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥിയുമായ അലക്സ് നടത്തുന്ന കടയിലേക്കു പോവുകയായിരുന്നു മൂവരും. കേരളത്തിൽ ചരക്കിറക്കിയ ശേഷം തമിഴ്നാട്ടിലേക്കു പാഞ്ഞുപോയ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന മൂന്നുപേരെയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ശ്രുതിയും കെസിയയും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശാലിനിയും മരിച്ചിരുന്നു. റോഡിന്റെ ഇടതുവശത്തേക്ക് മറിഞ്ഞ നിലയിലാണ് പിക്കപ്പ് വാൻ. ഡ്രൈവർ തമിഴ്നാട് സ്വദേശി വെങ്കിടേശിനെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ ഗവ. ആശുപത്രി മോ‌ർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുമാണ്. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കെസിയയുടെ സഹോദരൻ ടിസൺ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACCIDENT DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.