ന്യൂഡൽഹി മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രതിരോധമാർഗങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി നിർദ്ദേശം തേടി.
രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതും മൃതദേഹങ്ങൾ ആദരവോടെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡി, എം.ആർ ഷാ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മരണസംഖ്യ ക്യത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് കേരളം നേരത്തേ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.