കൂട്ടുകാരെയും അദ്ധ്യാപകരെയും പിരിഞ്ഞ് വീട്ടിലിരിക്കേണ്ടി വന്നതിൽ വലിയ വിഷമമുണ്ടായിരുന്നു. ഒാൺലൈൻ ക്ലാസുകൾ സജീവമായിരുന്നെങ്കിലും സ്കൂളിൽ കൂട്ടൂകാർക്കൊപ്പം ഇരുന്ന് പഠിക്കന്നതിലാണ് ഇഷ്ടം. സംശയങ്ങൾ അദ്ധ്യാപകരോടും സഹപാഠികളോടും ചർച്ച ചെയ്ത് പഠിക്കുമ്പോഴുമാണ് പാഠഭാഗങ്ങൾ എളുപ്പം മനസിലാക്കാൻ പറ്രുന്നത്. പകുതി കൂട്ടികളെ വച്ചാണ് ഇപ്പോൾ ക്ലാസ് നടത്തുന്നത്. പരീക്ഷ അടുക്കാറായതോടെ ചെറിയ ടെൻഷനുമുണ്ട്. മാസ്കും അകലവുമെല്ലാം ഒഴിവാക്കി കൂട്ടുകാർക്കൊപ്പം ഇരുന്ന് പഠിക്കാൻ വേഗം സാധിക്കണമെന്നാണ് ആഗ്രഹം.
- ജ്യോത്സ്ന ജോഷി
സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി