തിരുവനന്തപുരം: നിൽക്കകള്ളിയില്ലാതെയാണ് വാളയാർ കേസ് സർക്കാർ സി.ബി.ഐക്ക് വിട്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും സർക്കാർ സഹായത്തോടെയാണ് വാളയാർ കേസ് അട്ടിമറിച്ചത്. ആത്മാർത്ഥതയുണ്ടെങ്കിൽ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ് പി. സോജന് ക്രൈംബ്രാഞ്ച് എസ്.പിയായി പ്രൊമോഷൻ നൽകിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്. സി.പി.എമ്മുകാരായ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഇരകൾക്ക് നീതിനിഷേധിച്ചതെന്നും സുധീർ ആരോപിച്ചു.