വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിൽ ആവേശം ഉയർത്തിയതിനു പിന്നാലെ അടുത്ത ആഴ്ച മുതൽ മലയാള സിനിമകളും എത്തി തുടങ്ങും. റിലീസിന് ഒരുങ്ങി പതിനാല് സിനിമകളാണ് കാത്തിരിക്കുന്നത്. ഒൻപതുമാസത്തെ ഇടവേളക്കുശേഷം ആദ്യ മലയാള റിലീസായി ജയസൂര്യ ചിത്രം വെള്ളം 22ന് എത്തും. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, സ്നേ ഹ പാലേരി എന്നിവരാണ് നായികമാർ.സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു. ശ്രീലക്ഷമി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ഫ്രണ്ട ്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന വെള്ളം സെൻട്രൽ പിക്ചേഴ്സ് തിയേറ്ററിൽ എത്തിക്കുന്നു. മമ്മൂട്ടി , മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ് 28ന് തിയേറ്ററിൽ എത്തും. ഹൊറർ - മിസ്റ്റീരിയസ് ത്രില്ലറായ ദി പ്രീസ്റ്റ് നവാഗതനായ ജോഫിൻ ടി. ചാക്കോ കഥ എഴുതി സംവിധാനം ചെയ്യുന്ന.മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നത് ആദ്യമാണ്. നിഖില വിമൽ,ശ്രീനാഥ് ഭാസി, ജഗദീഷ് , മധുപാൽ, ബേബി മോണിക്ക എന്നിവരാണ് മറ്റു താരങ്ങൾ.ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും വി. എൻ ബാബുവും ചേർന്നാണ് ദി പ്രീസ്റ്റ് നിർമിക്കുന്നത്. നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക് 29ന് തിയേറ്ററിൽ എത്തും. അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക, വിനീത്, ജോയ് മാത്യു എന്നിവരാണ് വാങ്കിലെ പ്രധാന താരങ്ങൾ. ഉണ്ണി ആറിന്റെ കഥയിൽ ഒരുങ്ങുന്ന വാങ്കിന്റെ തിരക്കഥ നവാഗതയായ ഷബ്ന മുഹമ്മദ് ഒരുക്കുന്നു.അജു വർഗീസ്, ലെന, ഗണേഷ് മകുമാർ എന്നിവർ അഭിനയിക്കുന്ന സാജൻ ബേക്കറി സിൻസ് 1962 ഫെബ്രുവരി 12ന് എത്തും. അരുൺ ചന്തു ആണ് സംവിധായകൻ. യുവനടൻ അമിത് ചക്കാലക്കൽ നായകനാവുന്ന യുവ എന്ന ചിത്രവും 12ന് എത്തും.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ച് പിങ്കുപീറ്രർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് മറ്റു താരങ്ങൾ. അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ഫെബ്രുവരി 19ന് എത്തും. ഷീലു എബ്രബാം, നൂറിൻ ഷെരീഫ് എന്നിവരാണ് നായികമാർ. മനോജ് കെ. ജയൻ, ബൈജു സന്തോഷ്, സാജിൽ, സെന്തിൽ കൃഷ്ണ, സുധീഷ്, സരയു തുടങ്ങി വൻ താരനിര തന്നെയുണ്ട്. മഞ്ജു വാര്യർ, സണ്ണിവയ്ൻ, അലൻസിയർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചതുർമുഖം ഫെബ്രുവരി അവസാനം റിലീസ് ചെയ്യും. 25 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ത്രില്ലർ സിനിമയാണ് ചതുർമുഖം. നവാഗതതരായ കമലശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം.
ജിസ് ടോംസ് മുവീസിന്റെ ബാനറിൽ ജിസ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് നിർമിക്കുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, ടിറ്റോ വിത്സൻ, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം ഫെബ്രുവരി 26ന് എത്തും.കിച്ചു ടെല്ലാസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ് രചന. വിജയ് സൂപ്പറും പൗർണമിയും എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജിസ് ജോയ് ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം മോഹൻകുമർ ഫാൻസ് റിലീസിന് ഒരുങ്ങുകയാണ്. സിദ്ധിഖ്, ആസിഫ് അലി, കെ. പി. എ. സി ലളിത, ശ്രീനിവാസൻ, മുകേഷ്, വിനയ് ഫോർട്ട്, രമേഷ് പിഷാരടി എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം അനാർക്കലി ആണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്രിൻ സ്റ്റീഫനാണ് മോഹൻകുമാർ ഫാൻസ് നിർമിക്കുന്നുത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് , നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിന്റെ ഫൈനൽ മിക് സിംങ് നടക്കുകയാണ്. ഏപ്രിൽ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.
നവാഗതനായ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെൽദോ റിലീസിന് ഒരുങ്ങുന്നു. വിനീത് ശ്രീനിവാസൻ, സിദ്ധിഖ്, രേഖ,ശ്രുതി രജനികാന്ത് എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം ഗോപിക ഉദയനാണ് നായിക.ലിറ്റിൽബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വി. വർക്കി,, പ്രശോഭ കൃഷ്ണ എന്നിവർ ചേർന്നാണ് നിർമിക്കുന്നുത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണി വയ്ൻ ഗൗരി കിഷൻ ചിത്രം അനുഗ്രഹീതൻ ആന്റണി റിലീസിനൊരുങ്ങുന്നു. മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് എത്തുക.വൻ പ്രതീക്ഷയാണ് മരക്കാർ നൽകുന്നത്. മമ്മൂട്ടിയുടെ വൺ ഏപ്രിൽ ആദ്യം റിലീസ് ചെയ്യും. വണ്ണിന്റെ രണ്ടു ദിവസത്തെ ചിത്രീകരണം കൂടി അവശേഷിക്കുന്നുണ്ട്.