സ്ത്രീകൾക്കും പെൺകുട്ടികൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ വാർത്തകളാണ് ദിനം പ്രതി ലോകം കാണുന്നത്. ശിശുക്കൾക്ക് നേരെയുള്ള പീഡനങ്ങൾ പലപ്പോഴും നാളുകൾ കഴിഞ്ഞാമ് പുറത്തുവരിക. ചെറുപ്രായത്തിൽ നേരിടുന്ന പീഡനങ്ങൾ പലതും സ്വന്തം വീട്ടിൽ നിന്നും ബന്ധുക്കൾ നിന്നുമായിരിക്കും നേരിടേണ്ടി വരിക. ബാല്യകാലത്ത് ഏൽക്കുന്ന ഇത്തരം മുറിവുകൾ പലപ്പോഴും വിവാഹജീവിതത്തെ വരെ ബാധിക്കുന്നവരുമുണ്ട്. പീഡനത്തിന്റെ മുറിവുകൾ അവരിൽ മറക്കാനാവാത്തത്ര ആഴത്തിൽ പതിയുന്നത് കൊണ്ടാണത്. പലരും തങ്ങൾക്ക് നേരെയുണ്ടായ ദുരനുഭവങ്ങൾ മറച്ചുവയ്ക്കാറാണ് ശ്രമിക്കാറ്. എന്നാൽ ചിലർ ഇക്കാര്യം തുറന്നു പറയാൻ സധൈര്യം മുന്നോട്ടുവരുന്നു. ഇങ്ങനെ ബാല്യകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു യുവതി ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ.
അച്ഛന്റെ ഓഫിസിൽ വച്ചാണ് ഒമ്പതാം വയസിൽ പെൺകുട്ടി ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. പിതാവിന്റെ സുഹൃത്താണ് ആദ്യമായി ചൂഷണം ചെയ്തത്. ഓഫിസിൽ വച്ച് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ അച്ഛന്റെ കാബിനിലേക്ക് കൊണ്ടുപോയി. വെള്ളം നൽകിയ ശേഷം അയാൾ എന്നെ മടിയിലിരുത്തി. തുടർന്ന് അയാൾ വസ്ത്രത്തിനുള്ളിലൂടെ എന്റെ നെഞ്ചിൽ സ്പർശിച്ചു. എന്നാൽ അത് മോശം സ്പർശനമാണോ എന്ന് അവൾക്ക് അറിയില്ലായിരുന്നു. ഒരിക്കൽ അങ്ങനെ ചെയ്തതിനു ശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി. പക്ഷേ ഇക്കാര്യം അവൾ ആരോടും പറഞ്ഞില്ല. ആ പ്രായത്തിൽ അത് തെറ്റാണെന്നു പോലും അറിവില്ലായിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം വീണ്ടും അതു തന്നെ സംഭവിച്ചു. കാറിൽ ഒപ്പം അമ്മയും ഉണ്ടായിരുന്നു. ഷാളിന്റെ മറവിൽ അയാൾ അവളെ സ്പർശിച്ചു. പക്ഷേ, അപ്പോഴും ഞാൻ പ്രതികരിച്ചില്ല. പ്രതികരിച്ചാലും എന്നിൽ കുറ്റം ആരോപിക്കപ്പെടും. അയാളെ പിന്നീട് ഒരിക്കലും കണ്ടില്ലെന്നും യുവതി പറയുന്നു.
പിന്നീട് ഒരു വർഷത്തിനു ശേഷം ഞങ്ങൾക്ക് പുതിയ ഡ്രൈവർറായിരുന്ന അവളെ പീഡിപ്പിച്ചത്. ഒരിക്കൽ ഞ രണ്ടുപേരും കാറിൽ മാത്രമായപ്പോൾ അയാൾ അവളെ ഇക്കിളിപ്പെടുത്താൻ തുടങ്ങി. പക്ഷേ അന്ന് മോശമായ രീതിയിലാണ് സ്പർശിച്ചതെന്ന് അവൾക്ക് മനസ്സിലായിരുന്നു. എന്നാൽ പ്രതികരിക്കാനുള്ള ധൈര്യം അന്നില്ലായിരുന്നു. അയാൾ എന്നെ നിർബന്ധിച്ചു പോൺ വിഡിയോകൾ കാണിച്ചു. ആ രംഗങ്ങൾ ചെയ്യാൻ എന്നെ നിർബന്ധിച്ചു. ഒരിക്കൽ വീട്ടിൽ തനിച്ചായിരുന്നപ്പോൾ വീണ്ടും ഉപദ്രവിച്ചു. അടുക്കളയിൽ വച്ച് ലൈംഗികമാ.ി പീഡിപ്പിച്ചു. സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അയാൾ പറഞ്ഞു. അത് എന്നെ അയാളുമായി അടുപ്പിച്ചു. ഇത്തരം ചൂഷണങ്ങൾ അയാൾ വിവാഹിതനാകുന്നതു വരെയും തുടർന്നു.സംഭവിച്ച കാര്യങ്ങൾക്കെല്ലാം സ്വയം തെറ്റുകാരി എന്ന് അവൾക്ക് തോന്നി. കുറ്റബോധം കീഴടക്കിയപ്പോൾ ഒരിക്കൽ കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവച്ചു. അവർ മാതാപിതാക്കളോട് ഇക്കാര്യം പറയാൻ എന്നോട് ആവശ്യപ്പെട്ടു.
എന്നാൽ അപ്പോഴും ഭയം അവളെ അതിൽ നിന്ന് തടഞ്ഞു. ഒരുദിവസം അയാൾക്കൊപ്പമുള്ള യാത്രചെയ്യാൻ അവൾ വിസമ്മതിച്ചു. അച്ഛനും അമ്മയും എന്താണു കാര്യം തിരക്കിയപ്പോൾ കഴിഞ്ഞ ദിവസം രാത്രി അയാൾ എന്നെ ബലാത്സംഗം ചെയ്തുവെന്ന് അവൾ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. ഒരു ഭാരം ഇറക്കിവച്ചതായാണ് അപ്പോൾ തോന്നിയതനെന് യുവതി കുറിക്കുന്നു, എനിക്ക് തോന്നി.
ആ സംഭവം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ചികിത്സ തുടങ്ങി. അപ്പോൾ സംഭവിച്ച കാര്യങ്ങളൊന്നും സ്വന്തം തെറ്റുകൊണ്ട് വന്നതല്ലെന്ന് വ്യക്തമായെന്ന് യുവതി കുറിക്കുന്നു . അയാളോട് ഇക്കാര്യത്തെ കുറിച്ച് പറയാൻ തന്നെ തീരുമാനിച്ചു. എന്നാൽ അപ്പോൾ തന്റെ മക്കളെയോർത്ത് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് അയാൾ ആവശ്യപ്പെട്ടു. അയാളുടെ തെറ്റാണ് എല്ലാമെന്ന് അയാൾ സമ്മതിച്ചു. അന്ന് മുതൽ ഒന്നും എന്റെ തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ഒരു അഭിഭാഷകയാകുകയാണ് ലക്ഷ്യം. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന എൻജിഒയിൽ അവൾ ജോലി ചെയ്യുന്നുണ്ട്. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കാനും മറ്റാർക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുകയാണെന്നും യുവതി പറയുന്നു.
TW: sexual abuse and rape “I was abused by my father's colleague when I was 9–it first happened at dad's office. I...
Posted by Humans of Bombay on Saturday, 9 January 2021