സീരിയൽ നടൻ മുരളീ മോഹൻ തന്റെ സോഷ്യൽ മീഡിയാ ചാറ്റ്ബോക്സിലൂടെ നിരന്തരം മെസേജ് അയച്ച് എഴുത്തുകാരി അശ്വതി ഇന്നലെയാണ് സോഷ്യൽ മീഡിയയിലൂടെ തന്നെ രംഗത്ത് വന്നത്. നടന്റെ ഫെയ്ക്ക് ഐഡിയിലൂടെയല്ല മെസേജുകൾ വന്നതെന്നും വോയ്സ് മെസേജുകളിലൂടെ ഇക്കാര്യം വ്യക്തമാണെന്നും എഴുത്തുകാരി പറയുന്നുണ്ട്. നടൻ കണ്ടിട്ടുള്ള മറ്റ് സ്ത്രീകളുടെയൊപ്പം തന്നെ ചേർക്കേണ്ടയെന്നും യുവതി തന്റെകുറിപ്പിലൂടെ പറഞ്ഞു.
കുറിപ്പ് ചുവടെ:
'സിൽമ നടനാണ്.. Watzup no കൊടുത്തില്ലേൽ പൊക്കോണം എന്ന്...Muraleemohan, താൻ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ ചേർക്കണ്ട എനിക്ക് താൻ വെറും ***** ആണ്
https://www.facebook.com/muraleemohan.muraleemohan.7
അയാളുടെ fake id അല്ല അയാൾ തന്നെയാണ് രണ്ടും ഉപയോഗിക്കുന്നത് voice ഉണ്ട്.'
നടൻ തനിക്കയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകളും അശ്വതി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. നടൻ നിരന്തരം ഫോൺ നമ്പർ ചോദിച്ചും മറ്റും യുവതിയെ ശല്യം ചെയ്തിരുന്നുവെന്ന് സ്ക്രീൻ ഷോട്ടുകളിൽ നിന്നും വ്യക്തമാണ്. നടന്റെ മെസേജുകളോട് അശ്വതി ചിലപ്പോഴൊക്കെ പരുഷമായി പ്രതികരിക്കുന്നതും മറ്റ് ചിലപ്പോൾ അവയെ അവഗണിക്കുന്നതും കാണാം.
തന്നിൽ ആകൃഷ്ടരായി 'പതിനായിരം' സ്ത്രീകൾ വന്നിട്ടുണ്ടെന്നും പക്ഷെ താൻ അവരെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ചാറ്റിൽ ഒരിടത്ത് മുരളി മോഹൻ പറയുന്നുണ്ട്. മറ്റൊരിടത്ത് താൻ 'ഒരു സെലിബ്രിറ്റി'യാണെന്നും നടൻ യുവതിയോട് പറയുന്നു. എന്നാൽ താൻ യുവതിയെ ശല്യം ചെയ്യുകയോ അവരോടു മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല എന്നാണ് നടന്റെ വാദം.
താൻ തന്നെയാണ് മെസേജ് അയച്ചതെന്ന് സമ്മതിക്കുന്ന നടൻ, യുവതി 'ഷൈൻ' ചെയ്യുന്നതിന് വേണ്ടിയാണ് ചാറ്റുകൾ പരസ്യമാക്കിയതെന്നും നടൻ പറയുന്നുണ്ട്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ നിരവധി പേർ തന്നെ വിളിച്ചുവെന്നും എന്നാൽ അവർ തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നാണ് പറയുന്നതെന്നും മുരളി മോഹൻ പറഞ്ഞു.
'വ്യാജന് ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത്.മെസഞ്ചറില്‍ ഒരുപാട് മെസേജുകള്‍ വരാറുണ്ട്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തില്‍ തുടങ്ങി വീട്ടില്‍ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്ന മെസേജുകള്‍ വരെ. അതിനാല്‍ വാട്സ്ആപ്പില്‍ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കാറുള്ളത്. വ്യാജന്മാരെയും ശരിക്കുള്ളവരെയും കണ്ടെത്തുക പ്രയാസമാണ്.'-നടൻ പറഞ്ഞു.