അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായെത്തി മലയാളി പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാൽ ഗോർ. ഇപ്പോൾ സീരിയൽ നടിയായി തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.മുംബൈയിലെ ഗുജറാത്തി കുടുംബത്തിലെ അംഗമായ പ്രിയാൽ 2013–ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014–ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായെത്തി. പിന്നീട് മൂന്ന് വർഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്.