SignIn
Kerala Kaumudi Online
Thursday, 28 October 2021 3.55 AM IST

സി എ ജി റിപ്പോർട്ട്: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

sabah

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകി .ഉച്ചയ്ക്ക് 12.30ന് പ്രമേയത്തിന്മേൽ ചർച്ച നടക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയാറാണെന്ന് ധനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സത്യം അറിയണമെന്നും കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു. സി എ ജി റിപ്പോർട്ട് ചോർച്ചയിൽ ധനമന്ത്രി തോമസ് ഐസക് അവകാശ ലംഘനം നടത്തിയില്ലെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടും ഇന്ന് നിയമസഭയിൽ വയ്ക്കും.കിഫ്ബിക്കെതിരായ പരാമർശങ്ങൾ അടങ്ങിയ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പ് തോമസ് ഐസക് പുറത്ത് പറഞ്ഞതിൽ അവകാശലംഘനം ഇല്ലെന്നാണ് എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തൽ.പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയായിരിക്കും റിപ്പോർട്ട് സഭയിൽ വയ്ക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAG REPORT AGAINST KIIFBY ADJOURNMENT NOTICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.