കൊച്ചി: സംസ്ഥാനത്തെ ജുഡിഷ്യൽ സർവീസിലുള്ള 27 സബ് ജഡ്ജി - ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടുമാർക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. ഡി. സുധീർ ഡേവിഡ് (സബ് ജഡ്ജി, ചെങ്ങന്നൂർ), പി.ടി. പ്രകാശൻ (സി.ജെ.എം തൃശൂർ), ആർ. ജയകൃഷ്ണൻ (സി.ജെ.എം, തിരുവനന്തപുരം), പി.പി. പൂജ (സബ് ജഡ്ജി, പുനലൂർ), സി. സുരേഷ് കുമാർ (ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി, തലശേരി), ജി.ആർ. ബിൽകുൽ (ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി, പത്തനംതിട്ട), രാജീവ് ജയരാജ് (സി.ജെ.എം, കോട്ടയം), സി.ആർ. ദിനേശ് (സി.ജെ.എം കോഴിക്കോട്), കെ.പി. പ്രദീപ് (സി.ജെ.എം, കല്പറ്റ), കെ.പി. സുനിൽ (സി.ജെ.എം, എറണാകുളം) ,പി.എസ്. സൈമ (സി.ജെ.എം, പത്തനംതിട്ട), വി. ഉദയകുമാർ (സി.ജെ.എം, മഞ്ചേരി),കെ.പി. സുനിത (സി.ജെ.എം, കാസർകോട്), ഉഷ നായർ (സി.ജെ.എം, കൊല്ലം), പ്രസന്ന ഗോപൻ (കെ.എ.ടി ഡെപ്യൂട്ടി രജിസ്ട്രാർ, തിരുവനന്തപുരം), ടി.ജി. വർഗീസ് (പ്രിൻസിപ്പൽ സബ് ജഡ്ജി, നോർത്ത് പറവൂർ ), ദിനേശ് എം. പിള്ള (ജില്ലാലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി, തൊടുപുഴ), കെ. വിഷ്ണു (സി.ജെ.എം, ആലപ്പുഴ), ടി.കെ. സുരേഷ് (സി.ജെ.എം, തലശേരി), ആർ. സുധാകാന്ത് (സി.ജെ.എം, പാലക്കാട്), ജി. മഹേഷ് (ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, കോട്ടയം), എ.വി. ഉണ്ണിക്കൃഷ്ണൻ (ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി, കോഴിക്കോട്), ജി. രാജേഷ് (ഡെപ്യൂട്ടി ഡയറക്ടർ, ജുഡിഷ്യൽ അക്കാഡമി ആലുവ), എസ്.കെ. അനിൽ കുമാർ (ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി, എറണാകുളം), ബിന്ദു സുധാകരൻ (പ്രിൻസിപ്പൽ സബ് ജഡ്ജി, തൃശൂർ), എം. മുഹമ്മദ് റായീസ് (അഡി. സി.ജെ.എം, എറണാകുളം), പി.എസ്. ബിനു (സബ് ജഡ്ജി, തിരുവല്ല) എന്നിവർക്കാണ് സ്ഥാനക്കയറ്റം.