ന്യൂഡൽഹി: കരാർ ലംഘിച്ച് വീണ്ടും അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിപ്പിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈന സൈനികരെ വിന്യസിപ്പിച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിലെ സേനാ പിന്മാറ്റത്തിനായി ഇന്നലെ ഒൻപതാംഘട്ട ചർച്ച നടന്നിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ നടന്ന ആറാമത്തെ സമാധാന ചർച്ചയിലാണ് അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിപ്പിക്കരുതെന്ന് ഇരു രാജ്യങ്ങളും തീരുമാനമെടുത്തത്. ചൈനയാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചതും. സേനാ പിന്മാറ്റം അജണ്ടയായുള്ള ഒൻപതാംഘട്ട ചർച്ച വിജയം കാണുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ചൈനയുടെ പുതിയ നീക്കം.
അതേസമയം ചൈനീസ് മേഖലയായ മോൾഡോവിൽ ഇന്നലെ രാവിലെ മുതൽ ചർച്ചകൾ ആരംഭിച്ചിരുന്നു. ചൈനയുടെ സൈനിക ക്യാമ്പിൽ നടക്കുന്ന ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.