SignIn
Kerala Kaumudi Online
Tuesday, 09 March 2021 11.17 AM IST

പാദരക്ഷകളെ ഇങ്ങനെ തിരഞ്ഞടുക്കാം

eee

ആരോഗ്യത്തിന് ഭംഗം വരാത്ത ചെരുപ്പും ഷൂസുമൊക്കെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിരഞ്ഞെടുക്കാം. ധരിക്കാൻ ഏറ്റവും പാകമായ, സുഖകരമായ കൂടുതൽ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകൾ വേണം തിരഞ്ഞെടുക്കാൻ.

 • ധരിച്ച് നോക്കണം: ചെരുപ്പു വാങ്ങുമ്പോൾ ഒരു പാദത്തിൽ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം രണ്ട് പാദങ്ങൾക്കും തമ്മിൽ വലിപ്പവ്യത്യാസം ഉണ്ടായേക്കാം. രണ്ടു പാദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങണം.
 • വൈകിട്ട് വാങ്ങാം: ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകിട്ട് തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മദ്ധ്യവയസ് കഴിഞ്ഞവരിൽ (നീർവീക്കം). അത് കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കുന്നത് ഉപയോഗത്തിന് ഏറ്റവും നല്ലത്.
 • അൽപ്പം അയവാകാം: ജോഗിംഗിനും നടക്കാനും മറ്റു കായിക വിനോദങ്ങൾക്കുമൊക്കെ ധരിക്കുന്ന ഷൂസുകൾ വാങ്ങുമ്പോൾ അവയുടെ മുൻഭാഗം ഇറുകിയതാവാൻ പാടില്ല. വിരലുകൾക്കു മുമ്പിൽ അൽപം സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. ഒരൽപം അയവുള്ളത് വാങ്ങി ലെയ്‌സ് പാകത്തിന് മുറുക്കി കെട്ടിയാൽ മതിയാകും.
 • ഷൂസും ഇൻസോളും: കട്ടിയേറിയ പ്രതലം വേദനയുണ്ടാക്കും. പ്രത്യേകിച്ചും ഷൂസ് ഉപയോഗിക്കുമ്പോൾ മാർദ്ദവമേറിയ ഇൻസോളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ ഷൂസിൽ ഇല്ലെങ്കിൽ വേറെ വാങ്ങി ഉപയോഗിക്കാം. നാലു മണിക്കൂർ തുടർച്ചയായ ഉപയോഗശേഷം അൽപസമയം ഷൂസ് ഊരിയിടുന്നത് ഷൂസിനുള്ളിലെ ചൂടും വിയർപ്പും ദുർഗന്ധവും ഒഴിവാക്കും.
 • ചെരുപ്പുകൾ മാറാം: ഒരേ ചെരിപ്പോ ഷൂവോ തന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വെവ്വേറെ പാദരക്ഷകൾ ഉപയോഗിച്ചാൽ ചെരുപ്പ് ശരീരസന്തുലനത്തിൽ വരുത്തുന്ന മാറ്റത്തിന് പരിഹാരമാകും.
 • പരന്ന കാലുകൾക്ക്: ധാരാളം സ്ട്രാപ്പുള്ള ചെരിപ്പു വേണ്ട. പാദത്തിനു കുറുകെ ക്രോസ് ആയി സ്ട്രാപ് ഉള്ളവ കാലിന്റെ അമിതവലിപ്പം കുറച്ചു കാണിക്കും.
 • ശ്രദിധിക്കാൻ : കടുപ്പമുള്ള സ്ട്രാപ്പ്, വായുസഞ്ചാരം കുറഞ്ഞവ എന്നീ ചെരിപ്പുകൾ ദീർഘനേരം അണിയരുത്.
 • സാരിക്കും ചുരിദാറിനും: ഹീലുള്ള ചെരിപ്പുതന്നെ അണിയണം. എന്നാലേ നടപ്പ് താളാത്മകമാകൂ. പൊക്കം കുറഞ്ഞവർ വീതി കൂടിയ സ്ട്രാപ് ഒഴിവാക്കണം. പോയിന്റഡ് ഹീൽസിനു പകരം ഫ്ലാറ്റ് ഹീൽസ് ഉപയോഗിക്കാം.
 • കാലാവസ്ഥയ്ക്ക് കണക്കിലെടുക്കണം: മഞ്ഞുകാലത്ത് കാലിലെ ചർമ്മം വരളാതിരിക്കാൻ നല്ലത് പാദം പൊതിയുന്ന ഷൂവാണ്. വിണ്ടുകീറൽ തടയാൻ ഇതാകും ഉത്തമം. അതുപോലെ മഴക്കാലത്ത് ലോംഗ് ലാസ്റ്റ് ചെയ്യുന്ന് ചെരുപ്പുകളാണ് നല്ലത്. ഷൂ നനഞ്ഞ് ദുർഗന്ധം പരത്താൻ ഇടയുള്ളതുകൊണ്ട് മഴക്കാലത്തെ അവയെ മാറ്റിവച്ചോളൂ.
 • പ്രമേഹരോഗിയാണോ: പാദസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടവരാണു പ്രമേഹരോഗികൾ. മുറിവുണ്ടാകാതെ പാദങ്ങൾക്കു പൂർണസംരക്ഷണം നൽകുന്നവയാണ് അവർ ധരിക്കേണ്ടത്. പാദത്തിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ മൃദുവായവ വേണം തിരഞ്ഞെടുക്കാൻ.
 • അലർജിയുണ്ടോ: ചെരുപ്പിന്റെ മെറ്റീരിയലുമായുള്ള (റബർ, പ്ലാസ്റ്റിക്, തുകൽ) അലർജി പ്രശ്‌നങ്ങൾ കാണുന്നുവെങ്കിൽ ആ മെറ്റീരിയൽ ഒഴിവാക്കി മറ്റൊന്ന് പരീക്ഷിക്കണം.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.