SignIn
Kerala Kaumudi Online
Wednesday, 03 March 2021 4.58 AM IST

കൊല്ലത്തും 'കളമശേരി മോഡൽ'; കുട്ടികൾക്ക് കൂട്ടുകാരുടെ ക്രൂര മർദ്ദനം

kollam-incident

കൊല്ലം: കൊല്ലത്ത് കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു മർദ്ദനം. ഈ മാസം 24നാണ് സംഭവം നടന്നത്.

കൊല്ലം കരൂർ കൽക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് പതിമൂന്നും പതിന്നാലും വയസുളള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെൽറ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കരിങ്കൽ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മ‍ർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പരന്നതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്.

ഇപ്പോൾ പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുളള നടപടികൾ ആരംഭിച്ചു. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CHILDREN BEATEN UP BADLY BY PEERS, KOLLAM CHILDREN, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.