ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ 22 പേർ അറസ്റ്റിലായെന്നും, 70 പേരെ ചോദ്യം ചെയ്തെന്നും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. ഒരു സർക്കാർ പദ്ധതിയുടെ കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് കമ്മിഷൻ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും അടൂർ പ്രകാശ്, എൻ.കെ .പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ മറുപടി നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആറും, കസ്റ്റംസ് പതിമൂന്നും സർക്കാർ ഉദ്യോഗസ്ഥരെ
ചോദ്യം ചെയ്തു.