SignIn
Kerala Kaumudi Online
Saturday, 10 April 2021 5.38 PM IST

സംഘടനകൊണ്ട് ശക്തരാകാൻ കഴിയണം: വെള്ളാപ്പള്ളി

vellappally
ശ്രീനാരായണ എംപ്ലോയീസ് ഫാറം ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. ഫാറം കേന്ദ്രസമിതി കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ഫാറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, സെക്രട്ടറി ഡോ. വി. ശ്രീകുമാർ, ട്രഷറർ ഡോ. എസ്. വിഷ്ണു, പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ, യോഗനാദം കോ ഓർഡിനേറ്റർ സജിത്ത് നാരായണൻ, ഫോറം ജോ. സെക്രട്ടറി മഞ്ജു ദാസ്, കേന്ദ്ര കമ്മിറ്റി അംഗം അരുൺ രഘു എന്നിവർ സമീപം

കൊല്ലം: 'സംഘടനകൊണ്ട് ശക്തരാകുവിൻ' എന്ന ഗുരുവരുളിന് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്നും സംഘടിച്ച് ശക്തരാകാൻ സമുദായത്തിന് കഴിയണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫാറത്തിന്റെ ഓൺലൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ യൂണിയനുകളും ശ്രീനാരായണ എംപ്ലോയീസ് ഫാറത്തിന്റെയും പെൻഷണേഴ്‌സ് കൗൺസിലിന്റെയും ഭരണസമിതി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ എംപ്ലോയീസ് ഫാറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ഫാറം സെക്രട്ടറി ഡോ. വി. ശ്രീകുമാർ, ട്രഷറർ ഡോ. എസ് വിഷ്ണു, പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ, യോഗനാദം കോ ഓർഡിനേറ്റർ സജിത്ത് നാരായണൻ, ഫാറം ജോ. സെക്രട്ടറി മഞ്ജു ദാസ്, കേന്ദ്ര കമ്മിറ്റി അംഗം അരുൺ രഘു എന്നിവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VELLAPPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.