തൃശൂർ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ മാദ്ധ്യമ അവാർഡിന് കേരളകൗമുദി സിനീയർ ഫോട്ടോഗ്രാഫർ റാഫി എം. ദേവസി അർഹനായി. ഔഷധ സസ്യ കർഷക അവാർഡ് മറ്റത്തൂർ ലേബർ കോ ഓപറേറ്റീവ് സൊസൈറ്റിക്ക് സമ്മാനിക്കും. പുരസ്കാര വിതരണം ഞായറാഴ്ച രാവിലെ പത്തിന് തൃശൂർ പേൾ റീജൻസിയിൽ നടക്കും. ചാലക്കുടി മാളക്കാരൻ വീട്ടിൽ പരേതനായ എം.എ ദേവസിയുടെയും റോസിയുടെയും മകനാണ് റാഫി. ഭാര്യ: ജൂഡി. മകൻ: ജോഹൻ.