SignIn
Kerala Kaumudi Online
Monday, 12 April 2021 12.50 AM IST

കോൺഗ്രസ് എം എൽ എയുടെ സ്ഥാപനത്തിൽ നിന്ന് പിടിച്ചത് കണക്കിൽപ്പെടാത്ത 450 കോടി രൂപ; ഹവാല ഇടപാടും കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്

income-tax-raid

ഭോപ്പാൽ:മദ്ധ്യപ്രദേശി​ൽ കോൺ​ഗ്രസ് എം എൽ എ നിലയ് ഡാഗയുടെ കുടുംബത്തിന്റെ പേരിലുളള ബി​സി​നസ് സ്ഥാപനങ്ങളി​ൽ നടന്ന റെയ്ഡി​ൽ 450 കോടി​യുടെ കണക്കി​ൽപ്പെടാത്ത പണം പി​ടി​ച്ചെടുത്തു. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈമാസം 18 മുതൽ ബെതുൽ, സത്‌ന ജില്ലകളിലെ 22 സ്ഥലങ്ങളിലും മുംബയ് , കൊൽക്കത്ത എന്നിവിടങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഇവിടങ്ങളിൽ നടന്ന റെയ്ഡിലാണ് ഇത്രയും പണം പിടിച്ചെടുത്തത്. ഇതിൽ വിദേശ കറൻസികളും ഉൾപ്പെടുന്നു. റെയ്ഡിൽ ഒൻപത് ബാങ്ക് ലോക്കറുകളെക്കുറിച്ചുളള വിവരങ്ങളും ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

കടലാസ് കമ്പനികളുടെ പേരിൽ കോടികൾ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 15 കോടിയുടെ ഹവാല പണമിടപാടിനെക്കുറിച്ച് നടത്തിയ ചാറ്റുകളുടെ വിശദാംശവും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലയ് ഡാഗയുടെയും കുടുംബത്തിന്റെയും ബിസിനസുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുളള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, 450 CRORE "UNDISCLOSED INCOME" FOUND IN RAID ON CONGRESS MLAS FIRM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.